





സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്
പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുസ്ലിം നവോത്ഥാനത്തിന്‍റെ സന്ദേശം ഉൾക്കൊള്ളാൻ അവസരം ലഭിച്ച പ്രദേശമാണ് മലപ്പുറം ജില്ലയിലെ വളവന്നൂർ പഞ്ചായത്തിലെ ചെറവന്നൂർ. പ്രദേശത്ത് ഇത്തരത്തിലുള്ള കാലാനുസൃതമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ് “സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് “. 2004ൽ പലിശരഹിത വായ്പാ നിധി രൂപീകരിച്ചാണ് ഇതിന്റെ തുടക്കം കുറിച്ചത്.
പ്രബോധന പ്രവർത്തനങ്ങളും വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി ഏകോപിപ്പിച്ച് നടത്തുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കേന്ദ്രം അനിവാര്യമാണ്. ഇതിനായി 2016ൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 15 സെൻറ് സ്ഥലം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു ഭാഗത്ത് താല്കാലിക ഷെഡ് സ്ഥാപിച്ച് സെൻറർ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സൽവ സെന്‍റർ എന്ന പേരിൽ സാന്ത്വനത്തിന് സ്വന്തമായി മികച്ച സൌകര്യങ്ങളോടെയുളള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ 2022 ഡിസംബറിൽ ആരംഭിച്ചിട്ടുണ്ട്.
സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്
പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ
സാന്ത്വനം പലിശരഹിത നിധി
സൽവ ഇസ്ലാമിക് അക്കാദമി
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ
ഖുർആൻ ലേണിംഗ് സ്കൂൾ
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
ഇസ്ലാമിക് ട്യൂട്ടോറിയൽ
ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്
സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ്
ഭാവി പദ്ധതികൾ
തഹ്ഫീളുൽ ഖുർആൻ കോഴ്സ്
പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് സമയബന്ധിതമായി സിലബസിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കോഴ്സ്. നിർദ്ദിഷ്ട സെന്റർ യാഥാർത്ഥ്യമാകുന്ന മുറക്ക് കോഴ്സ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.
റഫറൻസ് ലൈബ്രറി
വിജ്ഞാന കുതുകികളെ ലക്ഷ്യംവെച്ച് മതഭൗതിക വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച് നിലവിലുള്ള ലൈബ്രറി ഒരു റഫറൻസ് ലൈബ്രറി വിപുലീകരിക്കുന്നതാണ്.
സ്മാർട്ട് ക്ലാസ് റൂം
ആധുനിക രീതിയിൽ സജ്ജീകരിച്ച മൾട്ടിമീഡിയ സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂം, മത-ഭൗതിക പഠനത്തിന് ഉതകുന്ന തരത്തിൽ സെന്ററിന് കീഴിൽ സാധിക്കുന്നതിനു ലക്ഷ്യമിടുന്നു.
ഓൾഡ് ഏജ് ക്യാമ്പ്
പ്രായാധിക്യം കാരണം വീടുകളിൽ ഒതുങ്ങിക്കഴിയുന്നവർക്ക് ആഴചയിലൊരിക്കൽ പരസ്പരം കണ്ട് മുട്ടാനും സന്തോഷം പങ്കുവെക്കാനും അവസരമൊരുക്കുന്ന പദ്ധതി. കൂടാതെ മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാനും ഇത് മുഖേന സാധിക്കുന്നു. ബിൽഡിംഗ് ആകുന്ന മുറക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്.
സാന്ത്വനം പെൻഷൻപദ്ധതി
നിരാലംബരായ വയോജനങ്ങൾക്ക് മാസംതോറും നിശ്ചിത തുക ലഭ്യമാക്കുന്ന ഈ പദ്ധതി ജീവിത സായന്തനത്തിൽ അവഗണിക്കപ്പെടുന്ന വർക്ക് സാന്ത്വനമേകുന്ന ഒരു മഹാ സംരംഭമാണ്. ഇത് ട്രസ്റ്റിന്റെ ഭാവി പദ്ധതികളിൽ പ്രാധാന്യമർഹിക്കുന്നു.
സന്നദ്ധ സേവന സംഘം
അടിയന്തിര ഘട്ടങ്ങളിൽ സ്വയം സേവന സന്നദ്ധരായി പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന വിധം യുവജനങ്ങളെ കൃത്യമായ പരിശീലനം നൽകി പ്രദേശത്തെ ഒരു സേവന സംഘമായി ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നു.
സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്
ഭാരവാഹികൾ
News I Activities
